ഇ.ഡി പബ്ലിക് പ്രോസിക്യൂട്ടർ നിതീഷ് റാണ രാജിവെച്ചു
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു നിതീഷ് റാണ അറിയിച്ചു
ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ നിതീഷ് റാണ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു നിതീഷ് റാണ അറിയിച്ചു. പകരം ഒരാള്‍ ചുമതല ഏൽക്കും വരെ പബ്ലിക് പ്രോസിക്യൂട്ടറായി തുടരുമെന്നും നിതീഷ് റാണ പറഞ്ഞു .2015 മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
പി.ചിദംബരം , ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ടി.എം.സിയുടെ അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര എന്നിവർക്കെതിരായ കേസുകൾ ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ റാണ പ്രോസിക്യൂട്ടറായി എത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഫെഡറൽ ഏജൻസിയേയും അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. ഫോർബ്സ് മാഗസിന്റെ '2020 ലെ ലീഗൽ പവർലിസ്റ്റിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.