തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനക്കേസ്: അഞ്ച് പുരോഹിതരുടെ ജാമ്യാപേക്ഷ തള്ളി
ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോകനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം
തമിഴ്‌നാട്ടിൽ അനധികൃത മണൽ ഖനനം നടത്തിയക്കേസിൽ സീറോ മലങ്കര ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ് അടക്കമുള്ള അഞ്ച് പുരോഹിതരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുനെൽവേലി മജിസ്‌ടേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി മണൽ ഖനനം നടക്കുന്നുണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപതയുടെ കീഴിലുള്ള ഭൂമിയിലാണ് അനധികൃത മണൽ ഖനനം നടന്നത്. ഈ ഭൂമിയിൽ പുരോഹിതർ അറിയാതെ അനധികൃതമായി മണൽ ഖനനം നടക്കില്ലെന്ന വാദമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഇതിനെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തെങ്കിലും ഫലമുണ്ടായില്ല.
പുരോഹിതർ അറിയാതെ സഭയുടെ ഭൂമിയിൽ അനധികൃത മണൽ ഖനനം നടക്കില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തെ ശരിവെക്കുകയാണ് തിരുനെൽവേലി മജിസ്‌ടേറ്റ് കോടതി ചെയ്തത്. പിന്നീട് പുരോഹിതരുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോകനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.