ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം: അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യയിലുണ്ടായിരുന്ന 42 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം

Update: 2023-10-20 14:24 GMT
Advertising

ഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യ പാലിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അതാത് രാജ്യങ്ങൾക്ക് തീരുമാനിക്കാൻ വ്യവസ്ഥയുണ്ട്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം തുല്യമാക്കുക മാത്രമാണ് ചെയ്തതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 42 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്നലെ രാജ്യം വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം.

ഒക്ടോബർ മാസ്ത്തിനുള്ളിൽ ഇന്ത്യവിട്ട് പോകണമെന്ന് ഇന്ത്യ നേരത്തെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഇവർക്കുള്ള നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന പ്രസ്താവന പുറത്തിറക്കിയത്. അതേസമയം, ഡൽഹിക്ക് പുറത്തുള്ള കോൺസുലേറ്റുകൾ കാനഡ അടച്ചു പൂട്ടുകയും വിവിധ ഇന്ത്യൻ നഗരങ്ങളിലെ കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നൽകുകയും ചെയ്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News