ഫുട്‌ബോൾ ലോകകപ്പ് യോഗ്യത; കുവൈത്തിനെതിരെ ഇന്ത്യക്ക് ജയം
75ാം മിനിറ്റിൽ മൻവീർ സിങ് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്
ഫുട്‌ബോൾ ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ എതിരാളികളായ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റിൽ മൻവീർ സിങ് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ...
ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു,,ഇരു ടീമുകൾക്കും വലിയ അവസരങ്ങളും ലഭിച്ചില്ല,,എന്നാൽ 75 മിനുട്ടിറ്റിൽ കളിമാറി,,, ലാലിയൻസുവാല ചാങ്തെയുടെ ക്രോസിൽ മൻവീർസിങ്ങിന്റെ വിജയ ഗോൾ ..
94-ാം മിനിറ്റിൽ അൽ ഹർബി,ചുവപ്പ് കാർഡ് കണ്ട് പുറത്തായപ്പോൾ കുവൈത്ത് പ്രതീക്ഷകൾ മങ്ങി. മറുപടി ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ ?നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് 'എ'യിൽ ഇന്ത്യയും, കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. 21ന് ഖത്തറുമായാണ് ഇന്ത്യക്ക് അടുത്ത മത്സരം