ചികിത്സക്കിടെ ഇന്ത്യൻ വിദ്യാർഥി യുക്രൈനിൽ മരിച്ചു
പഞ്ചാബിലെ ബർനാലയിൽ നിന്നുള്ള ചന്ദൻ ജിൻഡാലാണ് മരിച്ചത്. നേരത്തെ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു ജിൻഡാൽ.
യുദ്ധം കൊടുമ്പിരികൊള്ളുന്ന യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി മരിച്ചു. പഞ്ചാബിലെ ബർനാലയിൽ നിന്നുള്ള ചന്ദൻ ജിൻഡാലാണ് മരിച്ചത്. നേരത്തെ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു ജിൻഡാൽ.
കഴിഞ്ഞ നാല് വർഷമായി വിന്നിറ്റ്‌സിയയിൽ പഠിക്കുകയായിരുന്നു. ഫെബ്രുവരി രണ്ടിന് അസുഖം ബാധിച്ച ചന്ദനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഫെബ്രുവരി ഏഴിന് ചന്ദന്റെ പിതാവ് ശിഷൻ കുമാറും അമ്മാവൻ കൃഷ്ണ കുമാറും ചന്ദന്റെ പക്കൽ എത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ചന്ദൻ മരണത്തിന് കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച യുക്രൈനിലെ കാർക്കീവിൽ ഇന്ത്യൻ വിദ്യാർത്ഥി റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവശ്യ സാധനങ്ങൾ വാങ്ങാൻ പലചരക്ക് കടയ്ക്കു മുന്നിൽ ക്യൂ നിൽക്കവെയായിരുന്നു മരണം. നഗരത്തിലെ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമാക്കിയാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.