കാനഡയിൽ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

പൊലീസും മോഷ്ടാക്കളും തമ്മിലുള്ള വെടിവെപ്പിലാണ് 21 കാരന്‍ കൊല്ലപ്പെട്ടത്‌

Update: 2022-04-09 05:18 GMT
Editor : Lissy P | By : Web Desk
Advertising

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ഗാസിയാബാദ്  സ്വദേശിയായ കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്ത് നടന്ന വെടിവെപ്പിനെ തുടർന്നാണ് മാനേജ്‌മെന്റ് വിദ്യാർഥിയായ കാർത്തിക് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

കവർച്ച ശ്രമത്തിനിടെ പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനിടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിലാണ് കാർത്തിക്കിന് വെടിയേർക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരിയിലാണ് കാർത്തിക്ക് കാനഡയിൽ എത്തിയത്.വിദ്യാർഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയശങ്കർ കാർത്തിക്കിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയത്.

ടൊറന്റോയിലെ ഇന്ത്യൻ എംബസി  വിദ്യാർഥിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചു.

'ഇന്നലെ ടൊറന്റോയിലുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവ് നിർഭാഗ്യവശാൽ കൊല്ലപ്പെട്ടതിൽ ഞങ്ങൾ നടുക്കവും വിഷമവും രേഖപ്പെടുത്തുന്നു. ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു, മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകും,' ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News