ന്യൂമോണിയ മാറാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് പ്രയോഗം; ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കുഞ്ഞിന്‍റെ മാതാവ്,മുത്തശ്ശന്‍, പ്രസവ ശുശ്രൂഷക്കെത്തിയ സ്ത്രീ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Update: 2023-11-22 10:04 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഷഹ്‌ദോൾ: ന്യുമോണിയ ബാധിച്ച ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുടെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ഷഹ്‌ദോൾ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് ഇത്തരത്തിൽ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40 ലധികം പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. കുട്ടി ഇപ്പോൾ ഷാഹ്ദോലിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീ, കുട്ടിയുടെ മാതാവ് ബെൽവതി, മുത്തച്ഛൻ രജിനി ബൈഗ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നവംബർ നാലിനാണ് ഈ നടക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ചികിത്സക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗിയുണ്ടായെന്ന് ഡോക്ടർമാർ പറഞ്ഞു.

ജില്ലയിലെ ആദിവാസി മേഖലയിൽ കുട്ടികളുടെ രോഗങ്ങൾക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് മുദ്രകുത്തുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ, ന്യുമോണിയ ബാധിച്ച രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞിനെ സമാനരീതിയിൽ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചിരുന്നു. ആരോഗ്യനില മോശമായ കുഞ്ഞ് പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ മാസം തന്നെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച മറ്റൊരു സംഭവം കൂടി പുറത്തുവന്നിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News