ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തിരിച്ചെത്തി; പ്രതികരിച്ച് മെറ്റ

ഒരു മണിക്കൂറിന് ശേഷമാണ് ​ആപ്പുകളുടെ തകരാറുകൾ പരിഹരിച്ചത്

Update: 2024-03-05 17:28 GMT
Advertising

ന്യൂഡൽഹി: പണിമുടക്കിയ മെറ്റ  തകരാർ പരിഹരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ആപ്പുകൾ തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് ​മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകൾ തിരിച്ചു വന്നത്.

ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്​വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ലഭിച്ച മറുപടി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു. 

 മെറ്റാ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങളിൽ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കാൻ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് വക്താവ് എക്സിൽ പ്രതികരിച്ചു.‘ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ആളുകൾക്ക് പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ പ്രവർത്തിക്കുകയാണ്’ മെറ്റാ വക്താവ് ആൻഡി സ്റ്റോൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. 

instagramdown,facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി. മെറ്റയുടെ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനം നിലച്ചതോടെ എക്‌സ് (ട്വിറ്റർ) സജീവം. ഫേസ്ബുക്ക് ഡൗൺ, ഇൻസ്റ്റഗ്രാം ഡൗൺ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾ എക്‌സിൽ വൈറലാണ്. ഫേസ്ബുക്കിന് എന്ത് പറ്റിയെന്ന് തിരയുന്നവരും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇല്ലാതായതോടെ എക്‌സിലേക്ക് വന്നുനോക്കുന്നവരുമൊക്കെയായി എക്‌സിൽ ട്രോളുകളുമായി ഉപഭോക്താക്കൾ സജീവമാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News