വിദേശത്തേക്ക് പോകുന്നോ? ഇന്ത്യയിലെ 49 നഗരങ്ങളിൽനിന്ന് സെപ്തംബറിൽ പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസ് തുടങ്ങുന്നു
യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയടക്കം 28 രാജ്യങ്ങളുമായി ധാരണയിലെത്തി
മുംബൈ:18 രാജ്യങ്ങളുമായി എയർ ബബ്ൾ കരാറിൽ ഒപ്പിട്ടതോടെ ഇന്ത്യയിലെ 49 നഗരങ്ങളിൽ നിന്ന് സെപ്തംബറിൽ പ്രത്യേക അന്താരാഷ്ട്ര സർവീസ് തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. രാജ്യങ്ങളുമായി എയർബബ്ൾ കരാറുണ്ടാക്കിയാൽ അതത് പ്രദേശങ്ങൾക്കിടയിൽ പ്രത്യേക വിമാന സർവീസ് നടത്താനാകും.
കോവിഡ് കാരണം സെപ്തംബർ 30 വരെ അന്താരാഷ്ട്ര യാത്രാവിമാന സർവീസുകളുടെ നിയന്ത്രണം തുടർന്നേക്കും.
യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയടക്കം 28 രാജ്യങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്.
സെപ്തംബർ അഞ്ചിന്ബംഗ്ലാദേശിലേക്കുള്ള സർവീസ് തുടങ്ങിയിട്ടുണ്ട്.
എയർ ബബ്ൾ കരാർ പ്രകാരം
സെപ്തംബറിൽ യാത്ര ചെയ്യാവുന്ന അന്താരാഷ്ട്ര നഗരങ്ങൾ:
കാബൂൾ അഫ്ഗാൻ
ബഹ്‌റൈൻ
ധാക്ക - ബംഗ്ലാദേശ്
ടൊറോന്റോ, വാൻകോവെർ -കാനഡ
പാരീസ് -ഫ്രാൻസ്
ഫ്രാങ്ക്ഫർട്ട് - ജർമനി
നരിറ്റാ - ജപ്പാൻ
നൈയ്‌റോബി- കെനിയ
കുവൈത്ത്
മാലി- മാലിദ്വീപ്
കാഠ്മണ്ഡു- നേപ്പാൾ
മസ്‌കത്ത്- ഒമാൻ
മോസ്‌കോ -റഷ്യ
കൊളംബോ- ശ്രീലങ്ക
ദുബായ്, അബുദാബി - യുഎഇ
ലണ്ടൻ, ബ്രമിംഹാം - യുകെ
ചിക്കാഗോ, വാഷിംഗ്ഡൺ, നെവാർക്, സാൻഫ്രാൻസിസ്‌കോ - യുഎസ്എ.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും 2021 സാമ്പത്തിക വർഷത്തിൽ 22,400 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
2020 മേയിൽ ആഭ്യന്തര വിമാനസർവീസ് തുടങ്ങിയിരുന്നെങ്കിലും അന്താരാഷ്ട്ര സർവീസ് എയർ ബബ്ൾ കരാർ പ്രകാരവും വന്ദേഭാരത് മിഷൻ പ്രകാരവുമാണ് നടക്കുന്നത്.