മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം നീട്ടി
കഴിഞ്ഞ ആഴ്ച ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്‌തെ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നത്.
Update: 2023-10-02 00:56 GMT
ഇംഫാൽ: മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്. അഞ്ചുമാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്‌തെ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ മണിപ്പൂരിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഇന്റർനെറ്റ് നിരോധനം വീണ്ടും ഏർപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം തുടരുയാണ്. ആറു പേരെ സി.ബി.ഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അസമിലേക്ക് കടന്ന 4 പേർക്കായി തെരച്ചിൽ തുടരുകയാണ്. പിടിയിലായവരിൽ രണ്ടുപേർ സ്ത്രീകളിൽ. മറ്റു രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.