ഷോര്‍ട്സും സ്ലീവ്‍ലെസ് വസ്ത്രങ്ങളും വേണ്ട; ഡ്രസ് കോഡുമായി പുരി ജഗന്നാഥ ക്ഷേത്രം

അനുചിതമില്ലാത്ത വസ്ത്രം ധരിച്ച് കുറച്ചുപേരെ ക്ഷേത്രത്തിൽ കണ്ടതിനെ തുടർന്നാണ് നിതി ഉപസമിതി യോഗത്തിൽ തീരുമാനമെടുത്തത്

Update: 2023-10-10 02:58 GMT
Editor : Jaisy Thomas | By : Web Desk

പുരി ജഗന്നാഥ ക്ഷേത്രം

Advertising

പുരി: ഒഡിഷയിലെ പ്രശസ്തമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ജനുവരി 1 മുതല്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അനുചിതമില്ലാത്ത വസ്ത്രം ധരിച്ച് കുറച്ചുപേരെ ക്ഷേത്രത്തിൽ കണ്ടതിനെ തുടർന്നാണ് നിതി ഉപസമിതി യോഗത്തിൽ തീരുമാനമെടുത്തത്.

''ക്ഷേത്രത്തിന്‍റെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.നിർഭാഗ്യവശാൽ, ചിലർ മറ്റുള്ളവരുടെ മതവികാരം പരിഗണിക്കാതെ ക്ഷേത്രം സന്ദർശിക്കുന്നതായി കണ്ടെത്തി'' ജഗന്നാഥ ക്ഷേത്രം അഡ്മിനിസ്ട്രേഷൻ മേധാവി രഞ്ജൻ കുമാർ ദാസ് പറഞ്ഞു. കടൽത്തീരത്തോ പാർക്കിലോ ഉലാത്തുന്നത് പോലെ കീറിയ ജീൻസ് പാന്‍റും സ്ലീവ്ലെസ് ഡ്രസും ഹാഫ് പാന്‍റും ധരിച്ച് ചിലർ ക്ഷേത്രത്തിൽ കാണപ്പെട്ടു. ക്ഷേത്രം ദൈവത്തിന്‍റെ വാസസ്ഥലമാണ്, വിനോദത്തിനുള്ള സ്ഥലമല്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് അനുവദിക്കേണ്ടതെന്ന് ഉടൻ തീരുമാനിക്കുമെന്നും ദാസ് അറിയിച്ചു.

''2024 ജനുവരി 1 മുതൽ ക്ഷേത്രത്തിനുള്ളിൽ ഡ്രസ് കോഡ് കർശനമായി നടപ്പിലാക്കും. ക്ഷേത്രത്തിലെ 'സിംഗ ദ്വാര'യിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും ക്ഷേത്രത്തിനുള്ളിലെ പ്രതിഹാരി സേവകർക്കും കോഡ് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നൽകിയിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ഭക്തജനങ്ങൾക്കിടയിൽ വസ്ത്രധാരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.ഷോർട്ട്സ്, കീറിയ ജീൻസ്, പാവാട, സ്ലീവ്ലെസ് വസ്ത്രങ്ങൾ എന്നിവ ധരിച്ച ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News