ജെ.എൻ.യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്
Update: 2024-03-24 02:16 GMT
ന്യൂഡൽഹി:ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 73 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്. ഇക്കുറിയും ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ സീറ്റുകൾക്കു പുറമേ 42 കൗൺസിലർമാരെയും തെരഞ്ഞെടുക്കും. എബിവിപി, എൻ.എസ്.യു.ഐ, ആർജെഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും മത്സര രംഗത്ത് ഉണ്ടായിരുന്നു.