'പേസിഎം' ടീ ഷർട്ട് ധരിക്കും..നിങ്ങൾക്കെന്തു ചെയ്യാനാകും...? ബി.ജെ.പിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാർ
ഇന്നലെ ഭാരത് ജോഡോ യാത്രയ്ക്കിടെ 'പേസിഎം' ടീ-ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു
ബംഗളൂരു: ഭാരത് ജോഡോ യാത്രയിൽ പേസിഎം ടീ ഷർട്ട് ധരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.കർണാടക മുഖ്യമന്ത്രിക്കെതിരായ 'പേസിഎം' കാമ്പയിനിന്റെ ഭാഗമായുള്ള ടീ ഷർട്ട് ധരിച്ചതിന് ചാമരാജനഗറിൽ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ധരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.ബി.ജെ.പി സർക്കാറിന് എന്തുചെയ്യാനാകുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ ടീ ഷർട്ട് ധരിച്ചതിന് നിരവധി കോൺഗ്രസ് പ്രവർത്തകരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു
'പേസിഎം' ടീ ഷർട്ട് ധരിച്ചാണ് ഞാനും നിയമസഭാ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് നേതാക്കളും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുക. ബിജെപി എന്ത് ചെയ്യുമെന്ന് നോക്കാം'- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.ഞങ്ങൾ കേസുകളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്നലെയാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ 'പേസിഎം' പോസ്റ്റർ പതിപ്പിച്ച ടീ-ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ അഴിച്ചുമാറ്റുകയും ചാമരാജനഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. ബസവരാജ് ബൊമ്മൈ സർക്കാരിനെതിരെ വൻ അഴിമതി ആരോപിച്ച് കോൺഗ്രസ് ആരംഭിച്ച കാമ്പയിലനാണ് പ്രചാരണമാണ് 'പേസിഎം' സെപ്തംബർ 21ന് ബെംഗളൂരുവിൽ ബൊമ്മൈയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് പേസിഎം പ്രചാരണം ആരംഭിച്ചത്.