ലഖീംപൂർ കർഷക കൊലപാതകം; കർഷക സംഘടനകളുടെ മഹാ പഞ്ചായത്ത് ഇന്ന്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാ പഞ്ചായത്ത് ചേരുന്നത്
Update: 2021-10-26 01:40 GMT
ലഖീംപൂർ കർഷക കൊലപാതകത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാ പഞ്ചായത്ത് ഇന്ന് ലക്നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാ പഞ്ചായത്ത് ചേരുന്നത്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയടക്കം 13 പേരെയാണ് ലഖീംപൂർ കർഷക കൊലപാതക കേസിൽ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് മിശ്ര മന്ത്രി ആയിരിക്കുമ്പോൾ കേസ് അന്വേഷണം ശരിയായ രീതിയിൽ പോകില്ലെന്നാണ് കർഷകർ പറയുന്നത്.
അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 12 ന് കർഷക സംഘടനകൾ രാജ്യവ്യാപക ട്രെയിൻ തടയിലും നടത്തിയിരുന്നു. മഹ പഞ്ചായത്തിനോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ലഖ്നൗവിൽ ഒരുക്കിയിരിക്കുന്നത്.