കൊടിക്കുന്നിൽ സുരേഷ് എംപിക്ക് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു

പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ സ്വകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാനാണ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത്.

Update: 2021-11-30 09:11 GMT
Advertising

കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു. മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞു തിരിച്ചെത്തുമ്പോൾ പാർലമെന്റിലെ കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സക്ക് ശേഷം അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ സ്വകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാനാണ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യ നായിഡുവിനെ കണ്ടെങ്കിലും മാപ്പ് പറയാതെ നടപടി പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സത്യഗ്രഹമിരിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News