കർണ്ണാടകയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികൾ നമസ്കരിച്ചു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

സ്കൂളിൽ മതം പ്രചരിപ്പിക്കുന്നു എന്നാണ് സംഘടനകള് ആരോപിക്കുന്നത്

Update: 2022-01-24 14:05 GMT
Advertising

 കർണ്ണാടകയിലെ കോലാറിൽ സർക്കാർ സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നമസ്കരിച്ചതിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. സംഭവം അറിഞ്ഞ് സ്കൂളി ലെത്തിയ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു.

സ്കൂളിൽ മതം പ്രചരിപ്പിക്കുന്നു എന്നാണ്  സംഘടനകള്  ആരോപിക്കുന്നത്.  പ്രധാനധ്യാപികയുടെ അനുമതിയോടെയാണ്  നമസ്കരിച്ചത് എന്ന് വിദ്യാർത്ഥികൾ പറയുന്നു.  സംഭവത്തിനു പിന്നാലെ കോലാർ ജില്ലാ കളക്ടർ ഉമേഷ് കുമാർ അന്വേഷണം പ്രഖ്യാപിച്ചു.

 പുറത്തുപോയി നമസ്കരിക്കുന്നത് ഒഴിവാക്കാൻ വെള്ളിയാഴ്ചകളിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറിയിൽ  പ്രധാനാധ്യാപിക അനുമതി നൽകിയിരുന്നു. പിന്നീട് തുടർച്ചയായി വിദ്യാർത്ഥികൾ ഇവിടെയാണ് നമസ്കരിച്ചിരുന്നത്. സ്കൂൾ തുറന്നതു മുതൽ പ്രധാനധ്യാപികയുടെ അനുമതിയോടെ നമസ്കരിക്കാറുണ്ടെന്നാണ്  വിദ്യാർത്ഥികൾ പറയുന്നത്.

എന്നാൽ തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും  വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരമാണ് നമസ്കരിച്ചതെന്നുമാണ് പ്രധാനധ്യാപികയായ ഉമാദേവി പറയുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News