ഉപമുഖ്യമന്ത്രിയായി ബ്രാഹ്‌മണ നേതാവ്, തോറ്റിട്ടും മൗര്യ; യു.പിയിൽ യോഗി സർക്കാർ അധികാരമേറ്റു
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള വി.ഐ.പികളുടെ വലിയ നിര തന്നെ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു
ഉത്തർപ്രദേശിൽ ഭരണത്തുടർച്ച നേടി ചരിത്രമെഴുതിയ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ച് വനിതകൾ ഉൾപ്പെടെ 52 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയിലുള്ളത്. തെരഞ്ഞെടുപ്പിൽ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്ക് വീണ്ടും ഉപമുഖ്യമന്ത്രിയായി അവസരം ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ദിനേശ് ശർമയ്ക്ക് പകരം മുതിർന്ന ബ്രാഹ്‌മണ നേതാവായ ബ്രജേഷ് പഥകിനാണ് രണ്ടാം ഉപമുഖ്യമന്ത്രിയായി നറുക്കുവീണത്.
ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പെയ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള വി.ഐ.പികളുടെ വലിയ നിര തന്നെ ചടങ്ങ് വീക്ഷിക്കാനെത്തിയിട്ടുണ്ട്. ബി.ജെ.പി മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. 50,000ത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയം മുഴുവൻ നിറഞ്ഞുകവിഞ്ഞിരുന്നു.
37 വർഷത്തിനുശേഷമാണ് അഞ്ച് വർഷം പൂര്‍ത്തിയാക്കി ഒരു മുഖ്യമന്ത്രി വീണ്ടും യു.പിയിൽ അധികാരത്തിലെത്തുന്നത്. 403 സീറ്റുകളിൽ 225ഉം നേടിയാണ് യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലേറുന്നത്.
Lucknow | BJP's Yogi Adityanath takes oath as the Chief Minister of Uttar Pradesh for the second consecutive term. pic.twitter.com/ubAZ5nHTB4
— ANI UP/Uttarakhand (@ANINewsUP) March 25, 2022
Prime Minister Narendra Modi arrives at Atal Bihari Vajpayee Ekana Cricket Stadium in Lucknow where UP CM-designate Yogi Adityanath will take oath for the second consecutive term. pic.twitter.com/tD9sk4g0KH
— ANI UP/Uttarakhand (@ANINewsUP) March 25, 2022
ഇന്നലെ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ യോഗി ആദിത്യനാഥിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. എം.എൽ.എമാരുടെ യോഗത്തിനു മുൻപ് അമിത് ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരുടെ നേതൃത്വത്തിൽ സുപ്രധാനയോഗം ചേർന്നിരുന്നു. യോഗി ആദിത്യനാഥ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിങ്, ദിനേശ് ശർമ, കെ.പി മൗര്യ എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
Summary: KP Maurya, brahmin leader Brajesh Pathak are Yogi Adityanath's deputies; Yogi Adityanath sworn in as UP chief minister for 2nd time