റേഷൻ കാർഡിൽ കുടുംബപ്പേരായ 'ദത്ത'യ്ക്ക് പകരം 'കുത്ത'; ഉദ്യോഗസ്ഥനെതിരെ കുരച്ച് പ്രതിഷേധിച്ച് യുവാവ്, വീഡിയോ

വീണ്ടും തിരുത്തൽ അപേക്ഷ നൽകാൻ പോയപ്പോൾ ജോയിന്റ് ബിഡിഒ നായയെപ്പോലെ അഭിനയിക്കാൻ തുടങ്ങിയെന്നു ദത്ത

Update: 2022-11-20 11:26 GMT
Advertising

ബാങ്കുര: റേഷൻ കാർഡിൽ 'ദത്ത' എന്ന കുടുംബപ്പേരിനുപകരം 'കുത്ത'(നായ) എന്ന് രേഖപ്പെടുത്തിയതിൽ പ്രകോപിതനായ യുവാവ് ഉദ്യോഗസ്ഥനോട് കുരച്ചു പ്രതിഷേധിച്ചു. വെസ്റ്റ് ബംഗാളിലെ ശ്രീകാന്തി കുമാർ ദത്തയാണ് ജോയിൻറ് ബ്ലോക്ക് ഡവലപ്‌മെൻറ് ഓഫീസർക്കെതിരെ കുരച്ചു പ്രതിഷേധിച്ചത്. 'കുത്ത' എന്നഴെുതിയതിനാൽ അപമാനിതനായ യുവാവ് ബികാസ ഗ്രാമപഞ്ചായത്തിലെ ദുവാര സർക്കാർ ക്യാമ്പ് സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധക്കുര നടത്തുകയായിരുന്നു. ഗവൺമെൻറ് ഓഫ് വെസ്റ്റ് ബംഗാൾ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആൻഡ് ബി.ഡി,ഒ ബാങ്കുര രണ്ട് എന്നെഴുതിയ വാഹനത്തിലിരുന്ന ഉദ്യോഗസ്ഥനെതിരെ ഇയാൾ കുരയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഉദ്യോഗസ്ഥനോട് ഒരു വാക്ക് പോലും സംസാരിക്കാതെ യുവാവ് നിർത്താതെ കുരയ്ക്കുകയായിരുന്നു. ഇയാൾ കുരയ്ക്കുന്നത് കേട്ട ഉദ്യോഗസ്ഥർ അത്ഭുതത്തോടെ നോക്കി. പിന്നീട് വിഷയം അന്വേഷിക്കുകയും തെറ്റ് തിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

'റേഷൻ കാർഡിലെ പേര് തിരുത്താൻ ഞാൻ മൂന്നുവട്ടം അപേക്ഷിച്ചിരുന്നു. മൂന്നാമതും പേരിലെ ദത്തക്ക് പകരം കുത്തയെന്ന് വന്നതോടെ ആകെ മാനസികമായി തകർന്നു' ശ്രീകാന്തി ദത്ത വാർത്താഏജൻസിയായ എഎൻഐയോട് പറഞ്ഞു.

വെള്ളിയാഴ്ച വീണ്ടും തിരുത്തൽ അപേക്ഷ നൽകാൻ പോയെന്നും ജോയിന്റ് ബിഡിഒയെ കണ്ടപ്പോൾ അദ്ദേഹം നായയെപ്പോലെ അഭിനയിക്കാൻ തുടങ്ങിയെന്നും ദത്ത പറഞ്ഞു. സാധാരണക്കാർ എത്ര തവണ ജോലി ഉപേക്ഷിച്ച് തിരുത്തലിന് അപേക്ഷിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

'Kutta' instead of 'Datta' in ration card; Young man protesting against the officer, video

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News