മണിപ്പൂരിൽ സൈനിക ക്യാമ്പിൽ മണ്ണിടിഞ്ഞു; 13 മരണം, 40ലേറെ പേർക്കായി തിരച്ചിൽ

ടുപുൾ റയിൽവേ സ്റ്റേഷന് സമീപം റയിൽപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷ നൽകാൻ എത്തിയ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്

Update: 2022-06-30 15:37 GMT
Advertising

മണിപ്പൂരിലെ 107 ടെറിട്ടോറിയൽ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിൽ 13 മരണം. അപകടത്തിൽ കാണാതായ 40 പേർക്കായി തിരച്ചിൽ തുടരുന്നു. നോനെ ജില്ലയിലെ ക്യാമ്പിൽ വ്യാഴാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിലിലുണ്ടായത്. ഏഴു സൈനികരും ഒരു റെയിൽവേ തൊഴിലാളിയുമടക്കമുള്ളവരാണ് മരിച്ചത്. ഇംഫാൽ-ജിരിബാം റെയിൽവേ പ്രൊജക്ടിന് എത്തിയതായിരുന്നു തൊഴിലാളി.



ടുപുൾ റയിൽവേ സ്റ്റേഷന് സമീപം ജിരിബാം- ഇംഫാൽ റയിൽപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷ നൽകാൻ എത്തിയ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിൽ മല ഇടിഞ്ഞുവീഴുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി, കരസേനയും അസം റൈഫിൾസും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉത്തരേന്ത്യയിൽ മഴക്കെടുതികൾ രൂക്ഷമാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ശക്തമായ മഴയിൽ റോഡുകൾ അടക്കം ഒലിച്ചുപോയി. ബിഹാറിൽ പട്‌നയിലും ഡൽഹിയിലും ശക്തമായ മഴയുണ്ട്. റോഡിൽ വെള്ളം നിറഞ്ഞത്തോടെ ഗതാഗത തടസ്സപ്പെട്ടു. ഡൽഹിയിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News