ഹിമാചലില്‍ കനത്ത മണ്ണിടിച്ചില്‍: വാഹനങ്ങളും ആളുകളും മണ്ണിനടിയില്‍
ഒരു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി
ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഒരു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു.
A state roadways bus and several vehicles were buried in the landslide that occurred over on a larger stretch on the highway near Nigulsari, 61 km from Reckong Peo, the district headquarters of #Kinnaur. pic.twitter.com/BgItBH8Dpy
— IANS Tweets (@ians_india) August 11, 2021
ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. കിന്നൗറിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴയാണ് ഹിമാചലില്‍. തുടര്‍ന്ന് ഹിമാചലിന്‍റെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.