ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു

ബി.ജെ.പിയുടെ പോഷക സംഘടനയായ പട്ടികജാതി മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്

Update: 2022-06-19 04:46 GMT
Advertising

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ മെയിൻപൂരിയിലാണ് ബി.ജെ.പി നേതാവിന് അജ്ഞാതരുടെ വെടിയേല്‍ക്കുന്നത്. ബി.ജെ.പിയുടെ പോഷക സംഘടനയായ പട്ടികജാതി മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പരിക്കു പറ്റിയ കതാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗൗതം കതാരിയുടെ തോളിനാണ് വെടിയേറ്റതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സക്കായി കതാരിയയെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് വെടിയുതര്‍ത്തതെന്നും റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവസ്ഥലത്തെത്തി അക്രമികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News