ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്

അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും

Update: 2024-04-19 04:47 GMT
Advertising

ഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം ബിജെപിയുടെ പക്കലിൽ ഉള്ളവയാണ്. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമിലെയും ഉത്തരാഖണ്ഡിലെയും അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും പശ്ചിമ ബംഗാളിൽ മൂന്നും, മണിപ്പുരില്‍ രണ്ടും സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്  നടക്കുക.

ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 6 മണിയോടെ അവസാനിക്കും. ഹെലികോപ്ടറുകൾ, പ്രത്യേക ട്രെയിനുകൾ ഒരു ലക്ഷത്തോളം വാഹനങ്ങൾ ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സർബാനന്ദ സോനാവാൾ ,ജിതിൻ റാം മാഞ്ചി , ജിതിൻ പ്രസാദ ,നകുൽനാഥ് ,കനിമൊഴി ,അണ്ണാമലേ എന്നിവരും ഇന്ന് ജനവിധി തേടും. ലോക്സഭ തിരഞ്ഞെടുപ്പിന് പുറമേ അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും .

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News