'ജനാധിപത്യത്തെ രക്ഷിക്കണം'; ചീഫ് ജസ്റ്റിസിനോട് മമത ബാനർജി

അടുത്തായി കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോടതി ജനങ്ങളുടെ കരച്ചിൽ കേൾക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ സാക്ഷിനിർത്തി മമത ആവശ്യപ്പെട്ടു

Update: 2022-10-30 10:57 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ രക്ഷിക്കാൻ ഇടപെടണമെന്ന് മമത സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ഈ സ്ഥിതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ രാജ്യം പ്രസിഡന്റ് ഭരണ രീതിയിലേക്ക് മാറുമെന്നും മമത കുറ്റപ്പെടുത്തി.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിനെ സാക്ഷിനിർത്തിയായിരുന്നു മമതയുടെ വിമർശനം. കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ജ്യൂറിഡിക്കൽ സയൻസസ്(എൻ.യു.ജെ.എസ്) ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത. ജസ്റ്റിസ് ലളിത് സർവകലാശാലാ ചാൻസലറാണ്.

എല്ലാ ജനാധിപത്യ അധികാരങ്ങളും സമൂഹത്തിന്റെ ഒരു പ്രത്യേക വിഭാഗം നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ജനാധിപത്യം എവിടെയാണുള്ളത്? ദയവായി ജനാധിപത്യത്തെ രക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസിനോട് മമത ആവശ്യപ്പെട്ടു.

''ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നല്ല ഞാൻ ഞാൻ പറയുന്നത്. എന്നാൽ, അടുത്തായി കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. കോടതി ജനങ്ങളെ രക്ഷിക്കണം. അവരുടെ കരച്ചിൽ കേൾക്കണം. ഇപ്പോൾ എല്ലാവരും അടച്ചിട്ട മുറികൾക്കുള്ളിലിരുന്നാണ് കരയുന്നത്.''

മാധ്യമങ്ങളെയും മമത വിമർശിച്ചു. മാധ്യമങ്ങൾക്ക് ആരെയും അപമാനിക്കാമോ? ആർക്കെതിരെയും ആരോപണം ഉന്നയിക്കാമോ? ഒാരോരുത്തരുടെയും പേരും പ്രശസ്തിയും അവരുടെ അഭിമാനമാണ്. അഭിമാനം ഇല്ലാതായാൽ എല്ലാം തീർന്നു. കേസുകളിൽ വിധി പറയുംമുൻപ് പലതും സംഭവിക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

Summary: "Please save democracy," Mamata Banerjee urges Chief Justice of India U.U Lalit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News