കെല്ലോഗ്സിന്‍റെ ചോക്കോസിനുള്ളില്‍ പുഴുക്കള്‍; കമ്പനിയുടെ പ്രതികരണം

കെല്ലോഗ്സിന്‍റെ ചോക്കോസ് കവറിനു പുറത്ത് കുറച്ച് ചോക്കോസ് വച്ചിരിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്

Update: 2024-02-12 11:02 GMT
Editor : Jaisy Thomas | By : Web Desk

ചോക്കോസിനുള്ളില്‍ പുഴു

Advertising

ഡല്‍ഹി:  പ്രഭാതഭക്ഷണമായി പാലിനൊപ്പം ചോക്കോസ് കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ വീഡിയോ നിങ്ങളെ തീര്‍ച്ചയായും ഞെട്ടിക്കും. ചോക്കോസിനുള്ളില്‍ പുഴുക്കളെ കണ്ടെത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഒരു ഉപയോക്താവ്. @cummentwala_69 എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെല്ലോഗ്സിന്‍റെ ചോക്കോസ് കവറിനു പുറത്ത് കുറച്ച് ചോക്കോസ് വച്ചിരിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീട് ഒരാള്‍ ചോക്കോസ് എടുത്തു രണ്ടായി പകുത്തപ്പോള്‍ അതിനുള്ളില്‍ പുഴുക്കള്‍ നുളയുന്നത് കാണാം. കാലാവധി പോലും കഴിയാത്ത പായ്ക്കറ്റിനുള്ളിലാണ് ഇങ്ങനെ പുഴുക്കളെ കണ്ടത്. 2024 മാര്‍ച്ചാണ് കാലഹരണപ്പെടുന്ന തിയതിയായി പായ്ക്കറ്റിനുള്ളില്‍ കൊടുത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ നല്‍കാനാണ് കമ്പനി ഉദ്ദേശിച്ചതെന്ന് നെറ്റിസണ്‍സ് പരിഹസിച്ചു. കൂടുതല്‍ രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ കമ്പനി മറന്നുപോയെന്നും ചിലര്‍ കുറിച്ചു. പാക്കറ്റ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുകയാണ് നല്ലതെന്നുമുള്ള കമന്‍റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

വീഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി കെല്ലോഗ് ഇന്ത്യ രംഗത്തെത്തി. "നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു.നിങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഞങ്ങളുടെ ഉപഭോക്തൃ കാര്യ സംഘം നിങ്ങളെ ബന്ധപ്പെടും. നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കുക'' കമ്പനി കുറിച്ചു.

കഴിഞ്ഞ ദിവസം ഹൈദരാബാദിലും സമാനസംഭവം നടന്നിരുന്നു കാഡ്ബറി ഡയറി മില്‍ക്കിന്‍റെ ചോക്ലേറ്റിനുള്ളില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയത് ചര്‍ച്ചയായിരുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News