വിഗ്ഗിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ: വീഡിയോ
മുടി മുറിച്ച് അതിനടയിൽ സ്വർണം ഒട്ടിച്ച് വെക്കുകയായിരുന്നു
Update: 2022-04-21 09:17 GMT
ഡൽഹി: വിഗ്ഗിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ ഡൽഹിയിലെ വിമാനത്താവളത്തിൽ പിടിയിൽ. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
മുടി മുറിച്ച് അതിനടയിൽ സ്വർണം ഒട്ടിച്ച് വെക്കുകയായിരുന്നു. അതിന് മുകളിൽ വിഗ്ഗ് വെച്ച് കടത്താനായിരുന്നു ശ്രമം. എന്നാൽ, കസ്റ്റംസിന്റെ പരിശോധനയിൽ ഇയാൾ അകപ്പെടുകയായിരുന്നു.
686 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. മൂന്ന് പാക്കുകളായിട്ടായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ഒരു പാക്കറ്റ് വിഗ്ഗിനടിയിൽ വെച്ചും രണ്ട് പാക്കറ്റ് മലാശയത്തിൽ വെച്ചുമാണ് കടത്താൻ ശ്രമിച്ചത്.