സൂറത്ത്കൽ ഫാസിൽ വധം: അക്രമികൾ ഉപയോഗിച്ച കാർ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

കർക്കള പടുബിദ്രിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Update: 2022-08-01 01:17 GMT
Advertising

മംഗളൂരു: സൂറത്ത്കലിലെ ഫാസിൽ കൊലക്കേസിൽ അക്രമി സംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ പൊലീസ് കണ്ടെത്തി. കാർക്കള പടുബിദ്രിയിൽ നിന്നാണ് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാർ പൊലീസ് കണ്ടെത്തിയത്. ഫാസിൽ കൊലക്കേസ് അന്വേഷണ തലവനായി സൗത്ത് ഡിവിഷൻ എസിപി മഹേഷ് കുമാറിനെ നിയമിച്ചിട്ടുണ്ട്.

കർക്കള പടുബിദ്രിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ രക്തക്കറയും മൈക്രോ സിമ്മും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗ്ലാൻസി ഡിംപിൾ ഡിസൂസയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കേസിൽ അന്വേഷണ സംഘം ഇന്നലെ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കൊലപാതകസംഘമെത്തിയ കാർ ഓടിച്ചിരുന്ന മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതേസമയം ദക്ഷിണ കന്നഡ ജില്ലയിൽ കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ സ്വീകരിച്ച പക്ഷപാതപരമായ നിലപാടിൽ മുസ്‌ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മുസ്‌ലിം സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.

അതിനിടെ ദക്ഷിണ കന്നഡ ജില്ലയിലുടനീളം തുടരുന്ന സായാഹ്ന കർഫ്യൂ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് അടച്ച് പൂട്ടാനാണ് നിർദേശം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News