ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂർ സർക്കാരിന്റെ അനുമതി വൈകുന്നു

യാത്ര ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഇംഫാലിലെ ഹപ്ത കാങ്ജെയ് ബുങ് ഗ്രൗണ്ട് ഉപയോഗിക്കാൻ മണിപ്പൂർ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

Update: 2024-01-10 02:44 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂർ സർക്കാരിന്റെ അനുമതി വൈകുന്നു. യാത്ര ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഇംഫാലിലെ ഹപ്ത കാങ്ജെയ് ബുങ് ഗ്രൗണ്ട് ഉപയോഗിക്കാൻ മണിപ്പൂർ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏജൻസികളുടെ തീരുമാനം അറിയാതെ ഗ്രൗണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് മണിപ്പൂർ സർക്കാരിന്റെ നിലപാട്. മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മാർച്ച് 20ന് മുംബൈയിൽ എത്തുന്നതിന് മുൻപ് പതിനഞ്ച് ജില്ലകളിലായി 6500 കിലോമീറ്റർ ദൂരം യാത്ര സഞ്ചരിക്കും. ഹപ്ത കാങ്ജെയ്ബുങ് ഗ്രൗണ്ട് ലഭിച്ചില്ലെങ്കിൽ മറ്റൊരു സ്ഥലം വേദിയാകുന്ന കാര്യത്തിലും കോൺഗ്രസ് ഉടൻ തീരുമാനം എടുക്കും. 

മണിപ്പൂരിലെ ഇംഫാലിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതിൽ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉൾ​പ്പെടുന്നു. മാർച്ച് 20ഓടെ മുംബൈയിൽ സമാപിക്കും.

അരുണാചലിലെ പാസിഘട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് യാത്ര നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, വംശീയ കലാപം നടന്ന മണിപ്പൂരിൽനിന്ന് യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങൾ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News