"കോവിഡ് വാക്സിനേഷനിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് മാതൃക"; മൻ കി ബാത്തിൽ മോദി
എല്ലാവരും ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.
കോവിഡ് വാക്സിനേഷനിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനു ശേഷം ഇന്ത്യയിലെത്തിയ അദ്ദേഹം മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസബോധന ചെയ്യുകയായിരുന്നു. വാക്സിനേഷൻ നൽകുന്നതിലും സ്വീകരിക്കുന്നതിൽ നിന്നും രാജ്യത്തെ ഒരു പൗരൻ പോലും മാറിനിൽക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് എല്ലാവരും ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി നമ്മെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. എല്ലാവരും ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി. രാജ്യത്തെ നദികളെ കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എല്ലാ നദികളും മാലിന്യ മുക്തമാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വർഷവും നദി ദിനം ആഘോഷമാക്കണമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്നലെയാണ് അമേരിക്കൻ സന്ദർശത്തിനു ശേഷം പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തിയത്.