2022ലും മാസ്ക് വിട്ടൊഴിയില്ല, വേണ്ടത് കോവിഡിനെതിരായ പ്രതിരോധം; വി കെ പോള്‍
വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡിന്‍റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകും
2022ലും മാസ്ക് നമ്മളെ വിട്ടൊഴിയില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കോവിഡിനെതിരായ യുദ്ധത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്‍റ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യം തള്ളിക്കളയാനാകില്ലെന്ന് പോള്‍ പറഞ്ഞു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡിന്‍റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകും.
ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോള്‍ പറഞ്ഞു. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 37127 പേര്‍ രോഗമുക്തരായി. 75.22കോടി ഡോസ് വാക്സിനാണ് രാജ്യം ഇതുവരെ നല്‍കിയത്.