മോദിയുടെ കാൺപൂർ റാലിക്കിടെ സമാജ് വാദി പാർട്ടി കലാപത്തിന് ശ്രമിച്ചുവെന്ന് ബി.ജെ.പി

ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കി ബി.ജെ.പി യുടെ തലയില്‍ കെട്ടിവക്കാന്‍ സമാജ്‍വാദി പാര്‍ട്ടി ശ്രമിക്കുകയാണ് എന്ന് ആരോപണം

Update: 2021-12-29 13:15 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൺപൂർ സന്ദർശനത്തിനിടെ സമാജ്‍വാദി പാർട്ടി  കലാപത്തിന് ശ്രമിച്ചുവെന്ന് ബി.ജെ.പി. കാൺപൂരിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് വച്ച് നടന്ന പൊതുപരിപാടിക്കിടയിൽ സമാജ്‍വാദി പാർട്ടി പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരുടെ വാഹനം കത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

'പാർട്ടി പ്രവർത്തകരെ കലാപത്തിന് പ്രേരിപ്പിച്ച് പ്രധാനമന്ത്രിയുടെ പരിപാടിയെ തകർക്കാനാണ് സമാജ്‍വാദി പാർട്ടി പ്രവർത്തകർ ശ്രമിച്ചത്. ബി.ജെ.പി പ്രവർത്തകരുടെ വാഹനം തീയിട്ട് നശിപ്പിക്കാൻ അവർ ശ്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്. ബി.ജെ.പി പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് ഇത് ചെയ്തത്'. ബി.ജെ.പി വക്താവ് സംബീത് പത്ര പറഞ്ഞു.

സമാജ് വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ ദേശീയ സെക്രട്ടറി സച്ചിൻ കെശർവാണിയും വിദ്യാർഥികളുമാണ് അക്രമം നടത്താനുണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ അഴിച്ച് വിട്ട് ഹിന്ദു മുസ്ലിം സംഘർഷമുണ്ടാക്കാനാണ് സമാജ് വാദി പ്രവർത്തകർ ശ്രമിച്ചത് എന്നും എന്നിട്ട് ബി.ജെ.പി ക്കെതിരെ ആരോപണമുന്നയിക്കാനായിരുന്നു പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News