സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാതിവെന്ത ഗുളിക
ഭക്ഷണത്തിന്റെയും ഗുളികയുടെ ചിത്രങ്ങൾ വൈറൽ
മുംബൈ: ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് സ്വിഗ്ഗിയുടെ ക്രിസ്മസ് സർപ്രൈസ് കണ്ട് െഞട്ടിയിരിക്കുകയാണ് മുംബൈയിലെ യുവാവ്. ക്രിസ്മസ് അല്ലെ ഗംഭീര ഫുഡ് അടിക്കാം എന്ന് കരുതിയാണ് മുംബൈയിലെ പ്രമുഖ റസ്റ്റോറന്റിലെ ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്തത്.
കൊളാബയിലെ ലിയോപോൾഡ് കഫേയിൽ നിന്നാണ് ഫോട്ടോഗ്രാഫറായ ഉജ്ജ്വൽ പുരി ഭക്ഷണം ഓർഡർ ചെയ്തത്. കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഒയ്‌സ്റ്റർ സോസിലെ ചിക്കനിനൊപ്പം ഉജ്ജ്വലിന് കിട്ടിയതാകട്ടെ പാതിവെന്ത ഗുളിക. ഭക്ഷണത്തിന്റെയും ഗുളികയുടെ ചിത്രങ്ങൾ ഉജ്ജ്വൽ എക്സിൽ പങ്കുവെച്ചു. സംഭവത്തിൽ പ്രതികരണവുമായി സ്വിഗ്ഗി രംഗത്തുവന്നു. ഉപഭോക്താക്കൾക്ക് മികച്ച ഭക്ഷണം നൽകാൻ റസ്റ്റോറന്റുകൾ ശ്രദ്ധിക്കണം.
പോസ്റ്റിന് കമന്റുകളുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടലിന്റേത് നിരാശപ്പെടുത്തുന്ന അനുഭവമെന്നാണ് ചിലർ കുറിച്ചത്. മറ്റ് ചിലർ രസകരമായ മറുപടികളും കുറിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷമുണ്ടാകുന്ന അസുഖത്തിന് കഴിക്കാനാണ് ഗുളിക വെച്ചതെന്ന് ചിലർ. ഗുളിക പൂർണമായും വേവിക്കാൻ റസ്റ്റോറന്റുടമകളോട് ആരെങ്കിലും പറയണമെന്നായിരുന്നു മറ്റൊരു കമന്റ്.