ഓർമ്മകൾ പുതുക്കണം; മുംബൈയിൽ 26/11 മോഡൽ ആക്രമണം നടത്തുമെന്ന് പാക്കിസ്‌താനില്‍നിന്ന് ഭീഷണി

സിദ്ദു മൂസെവാല, ഉദയ്പൂറിലെ തയ്യൽക്കാരന്‍ കനയ്യലാല്‍ എന്നിവരുടെ കൊലപാതകത്തിനു സമാനമായി കൊലകൾ നടത്തുമെന്നുമുള്ള സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്

Update: 2022-08-20 11:37 GMT
Editor : banuisahak | By : Web Desk
Advertising

മുംബൈ: 26/11 മുംബൈ ആക്രമണത്തിന്റെ മാതൃകയിൽ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസിനാണ് പാക്കിസ്‌താൻ നമ്പറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. 2008ലെ 26/11 ഭീകരാക്രമണത്തിന്റെ ഓർമ്മകൾ പുതുക്കാൻ മുംബൈ നഗരത്തിൽ ഉടൻ തന്നെ ആക്രമണം നടത്തുമെന്നായിരുന്നു സന്ദേശം.

ആക്രമണസാധ്യത തള്ളിയ മുംബൈ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോംബാക്രമണ ഭീഷണിക്ക് പുറമേ സിദ്ദു മൂസ്‌വാല, ഉദയ്പൂറിലെ തയ്യൽക്കാരന്‍ കനയ്യലാല്‍ എന്നിവരുടെ കൊലപാതകത്തിനു സമാനമായി കൊലകൾ നടത്തുമെന്നുമുള്ള സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യയിൽ സഹായികളുണ്ടെന്നും സന്ദേശങ്ങളില്‍ വെളിപ്പെടുത്തുന്നു.

മുംബൈ പൊലീസ്, ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയുൾപ്പെടെയുള്ള അന്വേഷണ ഏജൻസികള്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങൾ നിറച്ച ബോട്ട് കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഭീഷണി സന്ദേശങ്ങൾ എത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News