മുസ്‌ലിംകളും ദ്രാവിഡ രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ആർക്കും തകർക്കാനാകില്ല-എം.കെ സ്റ്റാലിൻ

'മുസ്‌ലിം ലീഗ് ഒരു സമ്മേളനത്തിനു വിളിച്ചാൽ വരാതിരിക്കാനാകില്ല. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി ഖാഇദെ മില്ലത്തിന്റെ കാലംമുതലേ ലീഗുണ്ടായിരുന്നു'

Update: 2023-03-10 17:12 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: മുസ്‌ലിംകളും ദ്രാവിഡ രാഷ്ട്രീയവും തമ്മിലുള്ള ബന്ധം തകർക്കാൻ ആർക്കുമാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഒരേ മതം നടപ്പാക്കാൻ നാടിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ വൈ.എം.സി.എ ഗ്രൗണ്ടിൽ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

നിരപരാധികളായ മുസ്‌ലിംകളെ പത്തും ഇരുപതും കൊല്ലം വിചാരണയില്ലാതെ തടവിലിടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമം പാസാക്കിയിട്ടും അനുമതി ലഭിക്കുന്നില്ല. ഇന്ത്യയുടെ വൈവിധ്യവും സാമൂഹികനീതിയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. 2024 തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ നാം ഒരുമിച്ചുനിൽക്കണം. ദ്രാവിഡ ഭരണമാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

'അണ്ണാദുരൈയും കരുണാനിധിയും ഇസ്‌ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയത്. കലൈഞ്ജറെയും അണ്ണാ അവർകളെയും വളർത്തിയത് ഇസ്‌ലാമിക സമൂഹമാണ്. ചെറുപ്പത്തിൽ മുസ്‌ലിംകൾ മികച്ച പിന്തുണയും സഹകരണവം നൽകിയിട്ടുണ്ട്.'

ഏറെ ഹർഷാരവങ്ങളോടെയാണ് സ്റ്റാലിനെ സമ്മേളന വേദിയിലേക്ക് പ്രവർത്തകർ ആനയിച്ചത്. വേദിയിലേക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഖാദർ മൊയ്തീൻ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുസ്‌ലിം ലീഗ് ഒരു സമ്മേളനത്തിനു വിളിച്ചാൽ തനിക്കു വരാതിരിക്കാനാകില്ലെന്ന് സ്റ്റാലിൽ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇനിയും എത്രതവണ വിളിച്ചാലും വരും. നവംബറിൽ ലീഗ് ഡൽഹിയിൽ വിളിച്ചുചേർക്കുന്ന മഹാസമ്മേളനത്തിലും പങ്കെടുക്കും. നിങ്ങളിൽ ഒരുവനായാണ് ഞാൻ വന്നത്. ഈ പരിപാടിയി ലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദിയുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Full View

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി ഖാഇദെ മില്ലത്തിന്റെ കാലം മുതലേ മുസ്‌ലിം ലീഗുണ്ടായിരുന്നു. ഖാഇദെ മില്ലത്ത് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കലൈഞ്ജർ മുസ്‌ലിം സമുദായത്തിന് വേണ്ടി നിറവേറ്റി നൽകി. ഈ സമ്മേളനം ചില രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചതുകേട്ടു. അതിൽ പറഞ്ഞ കാര്യങ്ങൾ ആവുന്നതും ചെയ്യാൻ ശ്രമിക്കും. ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് ഞാൻ ഈ അവസരത്തിൽ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: ''No one can break the bond between Muslims and Dravidian politics''; Says Tamil Nadu CM MK Stalin in IUML Platinum Jubilee

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News