നേപ്പാൾ വിമാന ദുരന്തം; യാത്രക്കാരിൽ അഞ്ചു ഇന്ത്യക്കാരുണ്ടെന്ന് സൂചന

യാത്രക്കാരിൽ 23 കുട്ടികളും

Update: 2023-01-16 06:17 GMT
Editor : Lissy P | By : Web Desk

 നേപ്പാളില്‍ തകര്‍ന്നുവീണ വിമാനം  

Advertising

പൊഖാറ: നേപ്പാളിലെ പൊഖാറയിൽ തകർന്നുവീണ വിമാനത്തിൽ അഞ്ചു ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 10 വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നതെന്നും അതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 35 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിമാനം പൂർണമായും കത്തി നശിച്ചു. പൊഖാറ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ റൺവേയിൽ വെച്ചാണ് വിമാനം തകർന്നു വീണത്. കാഠ്മണ്ഡുവിൽ നിന്ന് യെതി എയർലൈൻസ് നടത്തുന്ന ഇരട്ട എഞ്ചിൻ എടിആർ 72 വിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതുല അപകട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലെ റൺവേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News