കർണാടകയിൽ എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്
മൈസൂരുവിലും ഹുബ്ബള്ളിയിലുമാണ് എൻ.ഐ.എയുടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്.
Update: 2022-11-05 06:02 GMT
ബെംഗളൂരു: കർണാടകയിലെ മൈസൂരുവിലും ഹുബ്ബള്ളിയിലും എസ്.ഡി.പി.ഐ, നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ഹുബ്ബള്ളിയിൽ എസ്.ഡി.പി.ഐ നേതാവായ ഇസ്മായീർ നളബന്ദയുടെയും മൈസൂരുവിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാവായ സുലൈമാന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്.
തീവ്രവാദ ഫണ്ടിങ് അടക്കമുള്ള ആരോപണങ്ങളുടെ പേരിൽ സെപ്റ്റംബർ 28നാണ് പോപുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. രാജ്യവ്യാപകമായ റെയ്ഡിലൂടെ 106 പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനമുണ്ടായത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയിഡ് 247 പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.ഐ അറസ്റ്റ് ചെയ്തിരുന്നു.