നീരവ് മോദിയുടെ ഹരജി തള്ളി; ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വരും

യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഇനി നീരവ് മോദിയുടെ മുന്നിലുള്ള ഏക മാർഗം.

Update: 2022-12-15 12:49 GMT
Advertising

ലണ്ടൻ: വായ്പാതട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌ന വ്യാപാരി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി. ബ്രിട്ടനിലെ സുപ്രിംകോടതിയെ സമീപിക്കാനും ഹൈക്കോടതി അനുമതി നിഷേധിച്ചു.

അപ്പീൽ തള്ളിയതോടെ നീരവ് ഇന്ത്യയിലെത്തി വിചാരണ നേരിടേണ്ടിവരുമെന്ന് ഏകദേശം ഉറപ്പായി. 11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദി 2018-ലാണ് ഇന്ത്യ വിട്ടത്. 2019 മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലായി. 2019 ഡിസംബറിലാണ് നീരവ് മോദിയെ രാജ്യവിട്ട സാമ്പത്തിക കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിച്ചത്.

യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഇനി നീരവ് മോദിയുടെ മുന്നിലുള്ള ഏക മാർഗം. കോടതി ചെലവായി 1,50,247 പൗണ്ട് (ഏകദേശം 1.5 കോടി രൂപ) അടക്കാനും ഹൈക്കോടതി ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News