കർണാടകയിൽ രാത്രി കർഫ്യൂ, ന്യൂഇയർ പരിപാടികൾക്കും കൂടിച്ചേരലുകൾക്കും നിയന്ത്രണം

രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ

Update: 2021-12-26 06:44 GMT
Editor : Lissy P | By : Web Desk
Advertising

ഒമിക്രോൺ ആശങ്കകൾക്കിടയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. പുതുവർഷ ആഘോഷങ്ങൾക്കും കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 28 മുതൽ പത്തുദിവസത്തേക്കാണ് രാത്രി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. എം.ജി. റോഡ്, ബ്രിഗേഡ് റോഡിലും ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ കഴിഞ്ഞവർഷവും ഈ സ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിച്ചിരുന്നില്ല. പുതുവർഷാഘോഷത്തിനായി പൊതുപരിപാടികൾ നടത്തില്ല. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലുകൾ, ക്ലബുകൾ, പബ്ബുകൾ എന്നിവടങ്ങളിൽ സന്ദർശനം അനുവദിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ചേരും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News