'രാഹുൽ ഗാന്ധി പാർലമെന്റിൽ സംസാരിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോ?'; ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാത്തത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി വേണുഗോപാൽ

''രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പ്രവേശനത്തിനായി അവശേഷിക്കുന്നത് സാങ്കേതികത്വം മാത്രമാണ്''

Update: 2023-08-06 05:45 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി:രാഹുൽ ഗാന്ധി പാർലമെന്റിൽ സംസാരിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പ്രവേശനത്തിനായി അവശേഷിക്കുന്നത് സാങ്കേതികത്വം മാത്രമാണ്. വയനാട്ടിൽ നിരവധി എം.പി ഫണ്ട് പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.  വയനാട്ടിലെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണ്. ഇക്കാര്യം സ്പീക്കർ തിരിച്ചറിയണമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയാണ് വിധി സ്‌റ്റേ ചെയ്തിരിക്കുന്നത്. വിധി പോലും നടപ്പാക്കാൻ പറ്റാത്ത ഇത് വെള്ളരിക്കാപ്പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവിന് സ്പീക്കർ കൂടിക്കാഴ്ചയ്ക്ക് അവസരം കൊടുക്കാത്തത് തെറ്റാണെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.

അതേസമയം, രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ നൽകുന്നതിൽ കോൺഗ്രസ് സമ്മർദം ശക്തമാക്കി. തിങ്കളാഴ്ച നോട്ടിഫിക്കേഷൻ ഇറക്കിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കും. ലോക്സഭാ സെക്രട്ടറിയേറ്റാണ് അംഗത്വം പുനഃസ്ഥാപിച്ചു ഉത്തരവിറക്കേണ്ടത്. സൂറത്ത് സെഷൻ കോടതിയിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നടപടികൾ ആരംഭിക്കാനിരിക്കെയാണ്, ലോക്സഭാംഗത്വം തിരികെ നേടിയെടുക്കാൻ കോൺഗ്രസ് സർവ ശക്തിയും ഉപയോഗിക്കുന്നത്.

21 -ാം തീയതിയാണ് അപ്പീലിൽ കോടതി നടപടി തുടങ്ങുക. സെഷൻ കോടതിയിൽ തിരിച്ചടി ഉണ്ടായാൽ നിലവിൽ സുപ്രിംകോടതിയിൽ നിന്നും ലഭിച്ച സ്റ്റേ ആനുകൂല്യം ഇല്ലാതാകും. തിങ്കളാഴ്ച തന്നെ ലോക്സഭയിൽ തിരിച്ചെത്താൻ കഴിഞ്ഞാൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിയും.

മണിപ്പൂർ സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ട അനുഭവങ്ങളും,സംഘർഷം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതിനെ കുറച്ചും രഹുൽഗാന്ധി സംസാരിക്കും. ലോക് സഭയിൽ അംഗത്വം നൽകാൻ വൈകിയാൽ പ്രത്യേക അനുമതി ഹരജിയിലൂടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽ പെടുത്താനാണ് രാഹുൽഗാന്ധിയുടെ തീരുമാനം. സ്റ്റേ നൽകിയ സുപ്രിംകോടതി രേഖകൾ സ്പീക്കർ നേരിട്ട് കൈപ്പറ്റാത്തതിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News