പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം ബഹിഷ്കരിക്കുമെന്ന് എൻ.എസ്.യു.ഐ

കരിദിനം ആചരിക്കുമെന്നും ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അറിയിച്ചു

Update: 2024-01-01 18:47 GMT
Advertising

കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ബഹിഷ്കരിക്കുമെന്നും കരിദിനം ആചരിക്കുമെന്നും എൻ.എസ്.യു.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി. ലക്ഷദ്വീപിലെ ജനങ്ങൾ കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി ഭരണകൂട ഭീകരതയെ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

ജനങ്ങളെ വേട്ടയാടുകയും കരി നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ അറിയിച്ചു.

മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർ വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേരത്തെ വിട്ട് നിന്നിരുന്നു ഇതിന്റെ തുടർച്ചയായാണ് ബഹിഷ്കരണവുമായി എൻ.എസ്.യു.ഐ രംഗത്തെത്തിയത്.പാർലമെന്റിൽ നിന്ന് സസ്​പെൻഷൻ നടപടികൾനേരിട്ട ലക്ഷദ്വീപ് എംപി പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത് ലക്ഷദ്വീപുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും എൻ.എസ്.യു.ഐ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News