'നുപൂർ ശർമ്മ സഹകരിക്കുന്നുണ്ട്'; കോടതി വിമർശനത്തിന് പിന്നാലെ ഡൽഹി പൊലീസ്

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ എന്തു തുടർനടപടിയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചിരുന്നു

Update: 2022-07-02 06:26 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: സുപ്രിംകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ, പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നുപൂർ ശർമ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ്. എന്നാല്‍ നുപൂറിനെ അറസ്റ്റു ചെയ്‌തോ എന്നതിൽ പൊലീസ് മൗനം പാലിക്കുകയാണ്. വിദ്വേഷം പരത്തി, മതവികാരം മുറിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് നുപൂറിന് ഡൽഹി പൊലീസ് നോട്ടീസയച്ചിരുന്നത്.

ജൂൺ 18നാണ് ബിജെപി മുൻ വക്താവിൽനിന്ന് പൊലീസ് മൊഴിയെടുത്തത്. വീണ്ടും ചോദ്യം ചെയ്യലിനായി ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ആവശ്യമുണ്ടെങ്കിൽ നോട്ടീസ് നൽകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

പ്രവാചക നിന്ദാ വിവാദത്തിൽ നുപൂർ ശർമ്മയ്ക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്. 'രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോന്നിനും ഈ സ്ത്രീയാണ് ഉത്തരവാദി. ഇങ്ങനെയൊക്കെ പറയാൻ അവർക്ക് എന്താണ് കാര്യം. അനന്തരഫലത്തെ കുറിച്ചൊന്നും ചിന്തിക്കാതെ നിരുത്തവാദപരമായ വായാടിത്തമാണ് അവർ നടത്തിയത്. ഒരു പാർട്ടിയുടെ ദേശീയ വക്താവാകുന്നത് നിന്ദ്യമായ കാര്യങ്ങളെല്ലാം വിളിച്ചു പറയാനുള്ള ലൈസൻസല്ല.' - ജസ്റ്റിസ് സൂര്യകാന്ത്, ജെ.ബി പാർഡിവാല എന്നിവർ അടങ്ങുന്ന ബഞ്ച് പറഞ്ഞു. 



പ്രവാചക നിന്ദ നടത്തിയ ചാനൽ ചർച്ച തങ്ങളും കണ്ടെന്നും നുപൂർ രാജ്യത്തോട് മാപ്പു പറയണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. നുപൂറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ എന്തു തുടർനടപടിയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചിരുന്നു. അതിനാണ് ഡൽഹി പൊലീസ് വൃത്തങ്ങള്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News