ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ജെപിസിയിൽ പ്രിയങ്ക ഗാന്ധിയും
പ്രിയങ്കയടക്കം കോൺഗ്രസിൽ നിന്ന് നാലുപേർ ജെപിസിയിലുണ്ടാവാനാണ് സാധ്യത
Update: 2024-12-18 11:00 GMT
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും. മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, രൺദീപ് സുർജേവാല എന്നിവരുൾപ്പെടെ നാലുപേരാണ് കോൺഗ്രസിൽ നിന്ന് സമിതിയിലുണ്ടാവാൻ സാധ്യത. സാകേത് ഗോഖലെയും, കല്യാൺ ബാനർജിയുമാവും തൃണമൂൽ കോൺഗ്രസിൽ നിന്നുമുണ്ടാവുക.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ജെപിസിയുമായി ബന്ധപ്പെട്ട പ്രമേയം ഉടൻ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ബിൽ ഭരണഘടനാ വിരുദ്ധമെന്നാണ് കോണ്‍ഗ്രസിൻ്റെ ആരോപണം.