ചിന്മയി ഹോസ്പിറ്റൽ ഉടമ സ്വയം വെടിവെച്ച് മരിച്ചു
പണമിടപാട് സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു സൂചന
ഉടുപ്പി: കർണാടകയിലെ പ്രസിദ്ധമായ കുന്ദാപൂർ ചിൻമയി ഹോസ്പിറ്റൽ ഉടമയും പ്രമുഖ വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവു (കട്ടെ ഭോജണ്ണ) ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഇന്ന് രാവിലെ 6.15-ഓടെ സ്വയം തലയിൽ വെടിവെച്ചാണ് അദ്ദേഹം മരിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 80-കാരനായ ഭോജണ്ണ ആശുപത്രിക്കു പുറമെ ടെക്‌സ്റ്റൈൽ ഷോപ്പുകളുടെയും ഹോട്ടലുകളുടെയും ഉടമയായിരുന്നു.
മൊലഹള്ളി ഗണേഷ് ഷെട്ടി എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വെച്ച് ഇന്ന് രാവിലെ 6.15-ഓടെ സ്വന്തം റിവോൾവർ ഉപയോഗിച്ച് ഭോജണ്ണ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് 'വാർത്താഭാരതി' റിപ്പോർട്ട് ചെയ്തു. പണമിടപാട് സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്ന കുന്ദാപൂർ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമടങ്ങുന്നതാണ് കട്ടെ ഭോജണ്ണയുടെ കുടുംബം. ബെംഗളുരു ഗംഗോലി, തല്ലൂർ, ബിണ്ടൂർ തുടങ്ങിയ നഗരങ്ങളിൽ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം ദക്ഷിണ കന്നട ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.