ഓയോയ്ക്ക് ഓരോ മിനിറ്റിലും നഷ്ടം 76,000 രൂപ, സ്വിഗ്ഗിക്ക് 25,000; ന്യൂജൻ കമ്പനികൾക്ക് ഇതെന്തു പറ്റി?

സമീപകാലത്ത് വിപണികളിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ സ്റ്റാർട്ട് അപ്പ് കമ്പനികളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്

Update: 2022-02-23 08:28 GMT
Editor : Lissy P | By : Web Desk
Advertising

ലോകത്ത്  സ്റ്റാർട്ടപ്പുകളുടെ ഏറ്റവും മികച്ച ഹബ്ബുകളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിട്ടുണ്ട്. നിക്ഷേപകരുടെയും സർക്കാരിന്റെയും വലിയ തോതിലുള്ള പിന്തുണയോടെ ധാരാളം സ്റ്റാർട്ടപ്പുകൾ ബില്യൺ ഡോളറോ അതിന് മുകളിലോ മൂല്യം നേടുന്ന യൂണികോണുകളായി നേട്ടം കൈവരിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് മഹാമാരിക്ക് പുറമെ റഷ്യ- യുക്രൈൻ യുദ്ധഭീതിയും കൂടി കടന്നുവന്നതോടെ അതിന്റെ പ്രതിഫലനം ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ വളർച്ചയെ സാരമായി ബാധിച്ചു. ഓയോ,സ്വിഗ്ഗി,മൊബിക്വിക് തുടങ്ങി എട്ടോളം ന്യൂജന്‍ കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടായപ്പോള്‍ നൈക, ഫിനോ പേയ്മെന്‍റ് ബാങ്ക് തുടങ്ങി ചുരുക്കം ചില കമ്പനികൾ ലാഭത്തിലെത്തി. സമീപകാലത്ത് വിപണികളിലെ ഈ ഏറ്റക്കുറച്ചിൽ ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ട് അപ്പ് കമ്പനികളെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാം.


ഓയോ റൂംസ് (OYO Rooms

കോവിഡ് മഹാമാരിക്കാലത്താണ് ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഓയോയുടെ സാമ്പത്തിക നിലവാരം ഇടിഞ്ഞത്. റിതേഷ് അഗർവാൾ സ്ഥാപിച്ച സ്റ്റാർട്ടപ്പിന് 2020-21 സാമ്പത്തിക വർഷത്തിൽ 3943.84 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതായത് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക് ഓരോ മിനിറ്റിലും 76,077 രൂപ നഷ്ടമായത്.


 സ്വിഗ്ഗി 

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് മഹാമാരിക്കാലത്ത് നിരവധി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടലുകളിലും മറ്റും പോയി ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിരവധി പേരാണ് സ്വിഗ്ഗിയെ ആശ്രയിച്ചത്. രാജ്യത്തുടനീളം മികച്ച പേരുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 1,314 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. ഓരോ മിനിറ്റിലും 25,347 രൂപ നഷ്ടമാണ് ഈ കാലയളവിലുണ്ടായത്.


,മൊബിക്വിക് ( MobiKwik)

ഗുരുഗ്രാം ആസ്ഥാനമായുള്ള പേയ്മെന്റ് സർവീസ് സ്റ്റാർട്ടപ്പ് 2020-21 സാമ്പത്തിക വർഷത്തിൽ 111.3 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതായത് ഈ സാമ്പത്തിക വർഷത്തിൽ ഒരു മിനിറ്റിൽ 2,147 രൂപയാണ് മൊബിക്വിക്കിന് നഷ്ടമുണ്ടായത്.


പേടിഎം

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളും സാമ്പത്തിക സേവനങ്ങളും പ്രദാനം ചെയ്യുന്ന പേടി എമ്മും നഷ്ടത്തിലായിരുന്നു. ഡിസംബർ അവസാനത്തോടെ 778.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഈ കാലയളവിൽ സ്റ്റാർട്ടപ്പിന് ഓരോ മിനിറ്റിലും 60,069 രൂപയാണ് നഷ്ടമായത്. നോയിഡ ആസ്ഥാനമായ രാജ്യത്തെ പ്രമുഖ ഇ.കൊമേഴ്‌സ് കമ്പനിയായ പേടിഎം 2010ൽ വിജയ് ശേഖർ ശർമ്മയാണ് സ്ഥാപിച്ചത്.


പിബി ഫിൻടെക് (PB Fintech)

ഇൻഷുറൻസ് പ്ലാറ്റ്ഫോമായ പോളിസിബസാറിന്റെയും ക്രെഡിറ്റ് കംപാരിസൻ പോർട്ടലായ പൈസബസാറിന്റെയും മാതൃ സ്ഥാപനമായ പിബി ഫിൻടെകിന് ഡിസംബർ പാദത്തിൽ 298 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവിൽ ഓരോ മിനിറ്റിലും 22,995 രൂപ കമ്പനിക്ക് നഷ്ടമാക്കി.


സൊമാറ്റോ

 ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റേക്ക് കഴിഞ്ഞ പാദത്തിൽ 63.2 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മിനിറ്റിന് 4,876 രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.


കാർട്രേഡ് ( CarTrade

പഴയതും പുതിയതുമായ വാഹനങ്ങൾ വിൽക്കാനും വാങ്ങാനും ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഓൺലൈൻ ഓട്ടോ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമാണ് കാർട്രേഡ്. നവി മുംബൈ ആസ്ഥാനമായുള്ള ഓട്ടോ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമിന് കഴിഞ്ഞ പാദത്തിൽ 23.4 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ കാലയളവിൽ ഓരോ മിനിറ്റിലും 1,802 രൂപ നഷ്ടവും രേഖപ്പെടുത്തി.

ലാഭത്തിലുള്ള കമ്പനികൾ


ലാറ്റന്റ് വ്യൂ (LatentView

ഡാറ്റാ അനലിറ്റിക്സ് രംഗത്തെ മുൻനിരയിലുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ലാറ്റന്റ് വ്യൂ ഡിസംബർ പാദത്തിൽ 49.9 കോടി രൂപയുടെ ലാഭം നേടി. മൂന്ന് മാസ കാലയളവിൽ സ്ഥാപനം മിനിറ്റിന് 3,852.6 രൂപ ലാഭം നേടി.


നൈക 

സൗന്ദര്യം, ആരോഗ്യം, ഫാഷൻ ഉൽപ്പന്നങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും വിൽക്കുന്ന നൈക കമ്പനി 2012 ൽ ഫാൽഗുനി നായരാണ് സ്ഥാപിച്ചത്. കഴിഞ്ഞ പാദത്തിൽ നൈകയുടെ ലാഭം 27.9 കോടി രൂപ യാണ്. അതായത് ഓരോ മിനിറ്റിലും 2,152.8 രൂപയാണ് ലാഭമായി ലഭിച്ചത്.


മാപ്പ്‌ മൈഇന്ത്യ (MapmyIndia

ഡിജിറ്റൽ മാപ്പ് ഡാറ്റ, ടെലിമാറ്റിക്സ് സേവനങ്ങൾ, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള SaaS, GIS AI സാങ്കേതികവിദ്യകൾ എന്നിവ നിർമ്മിക്കുന്ന ഡൽഹി ആസ്ഥാനമായുള്ള കമ്പനി ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 18.5 കോടി രൂപ ലാഭം നേടി. ഇതിനർത്ഥം, ഈ കാലയളവിൽ മാപ്പ്‌മൈഇന്ത്യക്ക് ഓരോ മിനിറ്റിലും 1429.2 രൂപയാണ് ലാഭം കിട്ടിയത്.


റേറ്റ് ഗെയിൻ ( RateGain

ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് സാങ്കേതിക പിന്തുണ നൽകുന്ന റേറ്റ് ഗെയിൻ സ്റ്റാർട്ട് അപ്പിന് ഒക്ടോബർ-ഡിസംബർ പാദത്തിൽ 8.5 ലക്ഷം രൂപയുടെ ലാഭം രേഖപ്പെടുത്തി. മിനിറ്റിന് 6.6 രൂപയാണ് ലാഭമായി കിട്ടിയത്.


ഫിനോ പേയ്മെന്റ് ബാങ്ക്(FINO Payments Bank

നവി മുംബൈ ആസ്ഥാനമായുള്ള ന്യൂ-ജെൻ പേയ്മെന്റ് ബാങ്ക് മൂന്നാം പാദത്തിൽ 14.1 കോടി രൂപ ലാഭം നേടി. ഈ കാലയളവിൽ ഓരോ മിനിറ്റിലും 1,088 രൂപയാണ് നേടിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News