ഗുജറാത്ത് തീരത്ത് നിന്ന് 300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ
ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു
Update: 2022-12-26 14:34 GMT
ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് നിന്ന് 300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ. കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവാദ വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പാക് ബോട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു.
ഗുജറാത്ത് എ ടി എസിന്‍റെ ഇൻറലിജൻസ് വിഭാഗം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിയാണ് തിരച്ചില്‍ നടന്നത്. തീര അതിർത്തിക്കടുത്ത് വച്ചാണ് അൽ സൊഹൈല്‍ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. നിലവിൽ ബോട്ടും കസ്റ്റഡിയിലായവരെയും തുടരന്വേഷണത്തിനായി ഗുജറാത്തിലെ ഒഖയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.