മകനെ ജീവിപ്പിക്കാൻ ഉപ്പിട്ടുമൂടി മാതാപിതാക്കൾ; സമൂഹമാധ്യമ കുറിപ്പ് വിശ്വസിച്ച് കാത്തിരുന്നത് ആറുമണിക്കൂര്‍

കുളത്തിൽ മുങ്ങി മരിച്ച 10 വയസുകാരന്റെ മൃതദേഹമാണ് മാതാപിതാക്കൾ ഉപ്പിട്ടുമൂടിയത്

Update: 2022-09-07 14:12 GMT
Editor : Lissy P | By : Web Desk
Advertising

ബല്ലാരി: സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പുകൾ വിശ്വസിച്ച് മകന്റെ മൃതശരീരം ഉപ്പിട്ടുമൂടി മാതാപിതാക്കൾ. കര്‍ണാടകയിലെ ബല്ലാരി ജില്ലയിലെ സിർവാർ ഗ്രാമത്തിലാണ് സംഭവം. കുളത്തിൽ മുങ്ങി മരിച്ച 10 വയസുകാരന്റെ മൃതദേഹമാണ് മാതാപിതാക്കൾ ഉപ്പിട്ടുമൂടിയത്. മരിച്ചയാളെ ജീവിപ്പിക്കാൻ ഉപ്പിട്ടുമൂടിവെച്ചാൽ മതിയെന്ന സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ് വിശ്വസിച്ചാണ് മാതാപിതാക്കൾക്ക് ഇതു ചെയ്ത്.

സുരേഷ് എന്ന കുട്ടിയാണ് ഞായറാഴ്ച കുളത്തിൽ നീന്താൻ പോയപ്പോൾ മുങ്ങിമരിച്ചത്. മുങ്ങി മരിച്ചയാളുടെ മൃതദേഹം നാലോ അഞ്ചോ മണിക്കൂർ ഉപ്പിലിട്ടാൽ ആ വ്യക്തി ജീവനോടെ തിരിച്ചുവരുമെന്ന സാമൂഹ്യമാധ്യമങ്ങളിലോ പോസ്റ്റ് കുടുംബവും മറ്റ് ഗ്രാമീണരും വിശ്വസിച്ച് അതിനനസുരിച്ച് ചെയ്യുകയായിരുന്നെന്ന് ബന്ധുവായ തിപ്പേസ്വാമി റെഡ്ഡി പറഞ്ഞു.

'ഞങ്ങൾ ഏകദേശം 10 കിലോ ഉപ്പ് വാങ്ങി, മൃതദേഹത്തിന് ചുറ്റും ഉപ്പ് വിതറി ആറ് മണിക്കൂർ കാത്തിരുന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല'; അദ്ദേഹം പറഞ്ഞു. എന്നാൽ ചില ഗ്രാമീണർ പൊലീസിനെയും ഡോക്ടർമാരെയും വിവരമറിയിച്ചു. ഇവർ ഗ്രാമത്തിലെത്തി കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്നാണ് കുട്ടിയെ ശ്മശാനത്തിൽ സംസ്‌കരിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News