പെഗാസസ് ഫോൺ ചോർത്തല്‍ വിവാദത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായേക്കും
സി. ബി.ഐ മുൻ ഡയറക്ടർ അലോക് വർമ്മയുടെ അടക്കം ഫോണുകൾ ചോർത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്
Update: 2021-07-23 01:51 GMT
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഇന്നും പാർലമെന്‍റ് പ്രക്ഷുബ്ധമായേക്കും. സി. ബി.ഐ മുൻ ഡയറക്ടർ അലോക് വർമ്മയുടെ അടക്കം ഫോണുകൾ ചോർത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഇന്നും പെഗാസസ് ഫോൺ ചോർത്തൽ സഭയിൽ ഉന്നയിക്കും. ഓക്സിജൻ ക്ഷാമം മൂലമുള്ള മരണത്തിൽ ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നും രംഗത്ത് എത്തും.
കഴിഞ്ഞ ദിവസം ഐടി മന്ത്രി അശ്വിനി വൈഷ്ണവ പ്രസംഗം നടത്തുന്നതിനിടെ തൃണമൂൽ എം പി ശന്തനു സെൻ മന്ത്രിയുടെ കയ്യിലെ പ്രസ്താവന തട്ടിയെടുത്ത് കീറിയെറിഞ്ഞെന്ന ബി.ജെ.പി ആരോപണത്തിൽ ഇന്ന് നടപടിയുണ്ടായേക്കും.