പൊലീസുകാർ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; പ്രതിക്ക് 2.5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Update: 2022-04-01 16:36 GMT
Advertising

ചെന്നൈ: തമിഴ്‌നാട്ടിൽ പൊലീസ് സ്റ്റേഷനിൽ പ്രതിയെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 2018 ജനുവരിയിൽ തെങ്കാശി ജില്ലയിലെ ആൾവാർകുറിച്ചി പൊലീസ് സ്റ്റേഷനിലാണ് സെബാസ്റ്റ്യൻ എന്നയാളെ ക്രൂരമായ പീഡനത്തിനിരയാക്കിയത്.

സെബാസ്റ്റ്യന്റെ പരാതിയിൽ അന്നത്തെ കോൺസ്റ്റബിൾ അയ്യപ്പൻ, സബ് ഇൻസ്‌പെക്ടർ ശെൽവരാജ്, സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ (സ്‌പെഷ്യൽ ബ്രാഞ്ച്) എഡ്വിൻ അരുൾരാജ്, ഹെഡ് കോൺസ്റ്റബിൾ പരമശിവൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാല് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എട്ടാഴ്ചക്കകം സെബാസ്റ്റ്യന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് കമ്മീഷൻ ശിപാർശ ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News