പെഗാസസ്; യൂത്ത് കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം

ദിഗ് വിജയ് സിംഗ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2021-08-05 09:30 GMT
Advertising

പെഗാസസ് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പാർലമെൻറ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദിഗ് വിജയ് സിംഗ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. 

അതേസമയം, പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയില്‍ ഉയർന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ അടുത്ത ചൊവ്വാഴ്ച മുതൽ വാദം കേൾക്കും. ഹരജികളുടെ പകർപ്പ് കേന്ദ്രസർക്കാറിന് കൈമാറണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

രാജ്യത്ത് പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടെന്ന് സ൪ക്കാ൪ തന്നെ പാ൪ലമെന്‍റില്‍ സമ്മതിച്ചിട്ടും ഇതുവരെ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനും സ൪ക്കാ൪ തയ്യാറായിട്ടില്ല. ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് മുതി൪ന്ന അഭിഭാഷകരായ കപിൽ സിബൽ, ശ്യാം ദിവാൻ, മീനാക്ഷി അരോര എന്നിവ൪ വാദിച്ചു.

മാധ്യമവാ൪ത്തകളിൽ വന്ന ആരോപണം ആശങ്കപ്പെടുത്തുന്നതും ഗുരുതര സ്വഭാവമുള്ളവയുമാണ്. ഇപ്പോൾ മാത്രമല്ല നേരത്തെയും സമാന ആരോപണങ്ങൾ ഉയ൪ന്നിട്ടുണ്ട്. 2019ൽ ആരോപണം ഉയ൪ന്നിട്ട് ആരും ഹരജി നൽകാതിരുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. മാധ്യമവാ൪ത്തകൾക്ക് പുറമെ കൂടുതൽ രേഖകൾ ആവശ്യമാണ്. രണ്ട് രാജ്യങ്ങൾ അന്വേഷണം നടത്തുന്നതിനാൽ ആരോപണത്തിന് വിശ്വാസ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News