പെഗാസസ് ഉപയോഗിച്ച് ആരുടേയും വിവരങ്ങള്‍ ചോർത്തിയിട്ടില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം
ചാരവൃത്തി നടത്തിയെന്ന തരത്തിലുള്ള തത്പരകക്ഷികള്‍ കുപ്രചരണം നടത്തുന്നു.
ഇസ്രയേല്‍ നിർമിത സ്‍പൈവെയറായ പെഗാസസ് ഉപയോഗിച്ച് ആരുടേയും വിവരങ്ങള്‍ ചോർത്തിയിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ചാരവൃത്തി നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ചാരവൃത്തി നടത്തിയെന്ന തരത്തിലുള്ള തത്പരകക്ഷികളുടെ കുപ്രചരണം തടയാനാണ് സമിതിയെന്നും കേന്ദ്രം വ്യക്തമാക്കി.ഇന്നത്തെ അവസാന കേസായി ഹരജി സുപ്രീം കോടതി പരിഗണിക്കും.
പെഗാസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും മൗനം തുടർന്നുകൊണ്ടിരിക്കെയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. പെഗാസസ് ഉപോയിഗച്ച് ചാരപ്രവർത്തനം നടത്തിയത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഐ.ടി മന്ത്രാലയമാണ് കോടതയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ കേന്ദ്രസർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ചില തത്പരകക്ഷികൾ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കുപ്രചരണങ്ങൾ നടത്തുകയാണെന്നാണ് കോടതിയിൽ അറിയിച്ചത്.