പെഗാസസ് ഫോൺ ചോർത്തൽ; എൻ.എസ്​.ഒ ഓഫീസുകളിൽ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ റെയ്​ഡ്​

പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട്​ ഇസ്രായേൽ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു

Update: 2021-07-29 15:22 GMT
Advertising

പെഗാസസ് ചാര സോഫ്​റ്റ്​വെയർ നിർമാതാക്കളായ എൻ.എസ്​.ഒ ​ഗ്രൂപ്പിന്റെ ഓഫീസുകളിൽ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ റെയ്​ഡ്​. എൻ.എസ്​.ഒ തന്നെയാണ്​ റെയ്​ഡ്​ നടന്ന വിവരം അറിയിച്ചത്​. പൂർണ സുതാര്യതയോടെയാണ്​ തങ്ങളുടെ പ്രവർത്തനമെന്നും എൻ.എസ്​.ഒ അറിയിച്ചു.

മാധ്യമങ്ങൾ തങ്ങൾക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എൻ.എസ്​.ഒ വ്യക്​തമാക്കി. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ്​ എൻ.എസ്​.ഒ ഓഫീസിൽ റെയ്​ഡിനെത്തിയത്​. പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട്​ ഇസ്രായേൽ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ പെഗാസസ്​ ഉപയോഗിച്ച്​ ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ്​ ഇസ്രായേൽ അന്വേഷണം പ്രഖ്യാപിച്ചത്​. തീവ്രവാദം, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി സർക്കാർ അന്വേഷണ ഏജൻസികൾക്ക്​ മാത്രമാണ്​ ​പെഗസസ്​ നൽകുന്നതെന്നും എൻ.എസ്​.ഒ പ്രതികരിച്ചിരുന്നു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News